Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Njured In Attack

Kannur

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം : ക​ണ്ണൂ​രി​ൽ വ്യാ​പ​ക ആക്ര​മണം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം. ക​ണ്ണൂ​രി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി. ബു​ധ​നാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം അ​ക്ര​മാ​സ​ക്ത​മാ​യി.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഡി​സി​സി ഓ​ഫീ​സി​ലേ​ക്ക് ക​ല്ലേ​റി​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​യ​തോ​ടെ വ​ൻ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. ഗേ​റ്റ് തു​റ​ന്നി​ട്ട് വെ​ല്ലു​വി​ളി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും ക​ല്ലേ​റ് ന​ട​ത്തി.

ത​ല​ശേ​രി: കോ​ടി​യേ​രി ക​ല്ലി​ൽ​താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​യി​ട്ടു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഓ​ഫീ​സി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന അ​ക്ര​മി​സം​ഘം തീ​യി​ടു​ക​യാ​യി​രു​ന്നു.ത​ല​ശേ​രി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ച ഫ​യ​ലു​ക​ൾ, ദേ​ശീ​യ പ​താ​ക, പാ​ർ​ട്ടി കൊ​ടി​ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. ടെ​ലി​വി​ഷ​ൻ താ​ഴേ​ക്കെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി​ച്ചാ​മ്പ​ലാ​യി. ചു​മ​രി​ന്‍റെ സി​മ​ന്‍റ് അ​ട​ർ​ന്നു​വീ​ണു. ഫ​ർ​ണി​ച്ച​റു​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ചെ​ണ്ട​യാ​ടും കൊ​ടി​മ​രം ന​ശി​പ്പി​ച്ചു.

ന്യൂമാ​ഹി: പാ​റാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​വ​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഓ​ടി​ട്ട ഓ​ഫീ​സ് മേ​ൽ​ക്കൂ​ര​യു​ടെ ക​ഴു​ക്കോ​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

മാ​ലൂ​ർ: പ​ട്ടാ​രി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. ഓ​ഫീ​സി​ന്‍റെ അ​ഞ്ച് ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ചു​മ​ര് ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. നേ​താ​ക്ക​ൾ മാ​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​യ്യ​ന്നൂ​ർ: കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ പ​ഞ്ചാ​യ​ത്തി​ലെ മാ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യി. ഓ​ഫീ​സി​ന്‍റെ ജ​ന​ച്ചി​ല്ലു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും അ​ടി​ച്ച് ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Latest News

Corehub Up